നിലമ്പൂര്‍: എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നതിന് മറുപടി പറയാന്‍ താനില്ലെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. വ്യക്തിപരമായി വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
കല്‍പ്പറ്റ നാരായണനെ പോലെയുള്ള എഴുത്തുകാര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ഇടതുപക്ഷ ചിന്താഗതിയുള്ളവര്‍ അതിനനുസരിച്ച് നിലപാട് എടുക്കും.
അത് കേരളത്തിലെ മൊത്തം എഴുത്തുകാരുടെ അഭിപ്രായമായി പറയാന്‍ അവര്‍ക്ക് അര്‍ഹതയില്ല. ചിലര്‍ എന്നും ഇടതുപക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇടതുപക്ഷം ചെയ്യുന്ന മറ്റ് കാര്യങ്ങളെക്കുറിച്ച് അവര്‍ മിണ്ടാറില്ല. മറ്റ് കാര്യങ്ങള്‍ യുഡിഎഫ് നേതാക്കള്‍ പറയുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.