നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കിയാലോ? രുചികരമായ ചിക്കൻ കറി ചേർത്ത് കഴിക്കാവുന്ന ഒരു കിടിലൻ ഐറ്റം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി
- വെള്ളം
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു സോസ് പാനിലേയ്ക്ക് അരിപ്പൊടിയെടുക്കാം. പൊടിയുടെ പകുതി അളവിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചിളക്കാം. ശേഷം കുറച്ച് വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. കട്ടകളൊന്നും ഇല്ലാതെ യോജിപ്പിച്ചെടുക്കാം. ഇത് അടുപ്പിലേയ്ക്കു മാറ്റി കുറഞ്ഞ തീയിൽ ഇളക്കി കുറുക്കിയെടുക്കാം. പാനിൽ നിന്ന് വിട്ടുപോരുന്ന അവസ്ഥയിൽ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം കുറച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയിലെടുക്കാം. ഇത് ഇഡ്ഡലി തട്ടിലേയ്ക്കു വച്ച് ആവിയിൽ വേവിക്കാം.