വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു അപ്പം ഉണ്ടാക്കിയാലോ? ഗോതമ്പ് പൊടി കലക്കിയെടുക്കേണ്ട താമസം മാത്രമേ ഉള്ളൂ, ക്രിസ്പിയായി അപ്പം ചുട്ടെടുക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി
- ചോറ്
- തേങ്ങ
- ഇൻസ്റ്റൻ്റ് ഈസ്റ്റ്
- പഞ്ചസാര
- വെള്ളം
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഗോതമ്പ് പൊടി മിക്സി ജാറിലെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ചോറ്, അര കപ്പ് ചിരകിയ തേങ്ങ എന്നിവ ചേർക്കാം. ഒരു ടീസ്പൂൺ ഇൻസ്റ്റൻ്റ് യീസ്റ്റ്, ഒരു ടേബിൾസ്പൂൺ പഞ്ചസാര എന്നിവയോടൊപ്പം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മാവ് അരച്ചെടുക്കാം. അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം. അത് അരമണിക്കൂർ അടച്ചു മാറ്റി വയ്ക്കാം. ശേഷം അപ്പചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം. മാലിയേക്ക് കുറച്ച് എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. ഇത് ചൂടായ അപ്പ ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.