india

1206 ഭാ​ഗ്യമ്പർ, 12ാം സീറ്റിൽ യാത്ര ഒടുവിൽ 12/06 ന് മരണം ; വിജയ് രൂപാണിയുടെ ഭാ​ഗ്യനമ്പർ നിർഭാ​ഗ്യമായി!!

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരിൽ ​ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ട്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു അദ്ദേഹം. ഗുജറാത്തിന്റെ 16 ാമത് മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. ഇപ്പോൾ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റൊരു യാദൃച്ഛികത വാർത്തയാകുകയാണ്.
അദ്ദേഹത്തിന്റ വാഹനങ്ങളുടെ രജിസ്ട്രേഷൻ‌ നമ്പറുമായി ബന്ധപ്പെട്ടതാണിത്. വിജയ് രൂപാണിയുടെ പേരിലുള്ള കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ 1206 ആണ്. കാറിന്റെത് GJ03 HK 1206 , സ്കൂട്ടറിന്റേത് GJ03 DE 1206. അപകടത്തിൽ രൂപാണിയുടെ ജീവൻ നഷ്ടമായ ദിവസവും 1206 ആണ്. ഈ ഭാഗ്യ അക്കങ്ങള്‍ ഒടുവിൽ നിർഭാ​ഗ്യ ദിനമായി മാറി. വിമാനത്തിലെ രൂപാണിയുടെ സീറ്റും 12 ആയിരുന്നു എന്നതും ശ്രദ്ദേയം.
1956 ഓഗസ്റ്റ് 2നാണ് വിജയ് രൂപാണി ജനിച്ചത്. കോളേജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു. പിന്നീട് ആർഎസ്എസിൽ ചേരുകയും 1971ൽ ജനസംഘത്തിൽ അംഗമാകുകയും ചെയ്തു. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു. 2014-ൽ ആനന്ദിബെൻ പട്ടേലിന്റെ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ, എന്നീ വകുപ്പുകളുടെ മന്ത്രിയായി. ശേഷം ഗുജറാത്ത് ബിജെപിയുടെ പ്രസിഡന്റായി. 2016 ഓഗസ്റ്റ് 7 ന് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2021 സെപ്റ്റംബർ 11ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

Latest News