Food

കൂവളത്തിന്‍റെ കായ കൊണ്ട് കിടിലൻ സര്‍ബത്ത്

കൂവളത്തിന്‍റെ കായ കൊണ്ടുള്ള സര്‍ബത്ത് നിങ്ങൾ കുടിച്ചിട്ടുണ്ടോ? ഇല്ലങ്കിൽ ട്രൈ ചെയ്യണം. നല്ല കിടിലൻ രുചിയാണ് ഈ സർബത്തിന്. ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈ ഫലം. നോര്‍ത്തിന്ത്യയിൽ ഇതിന്റെ ജ്യൂസ് സുലഭമായി ലഭിക്കും.

കൂവളക്കായ സർബത്ത് വീട്ടില്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

കൂവളക്കായ – 1 വലുത് (നന്നായി പഴുത്തത്)

വെള്ളം – 1 ലിറ്റർ (കൂടുതൽ വേണമെങ്കിൽ ചേർക്കാം)

പഞ്ചസാര – 4 ടേബിൾസ്പൂൺ (മധുരം ആവശ്യാനുസരണം)

ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ (വേണമെങ്കിൽ)

ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷ്ണം (വേണമെങ്കിൽ)

ഏലക്ക പൊടി – 1/4 ടീസ്പൂൺ (വേണമെങ്കിൽ)

പുതിനയില – അലങ്കരിക്കാൻ (വേണമെങ്കിൽ)

ഐസ് ക്യൂബ്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

– കൂവളക്കായയുടെ പുറംതോട് ഒരു ചുറ്റിക ഉപയോഗിച്ച് പൊട്ടിച്ച് ഉള്ളിലെ കാമ്പ് ഒരു സ്പൂൺ ഉപയോഗിച്ച് എടുക്കുക.

കാമ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക. കാമ്പിലെ നാരുകളും കുരുവും പരമാവധി നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. കുരുവിന് കയ്പ് രസമുണ്ടാകും.

– എടുത്തുവെച്ച കാമ്പിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കുതിർക്കാൻ വെക്കുക. ഇത് കാമ്പ് മൃദുവാകാനും ജ്യൂസ് എളുപ്പത്തിൽ വേർതിരിച്ചെടുക്കാനും സഹായിക്കും.