ഗോതമ്പു കൊണ്ടുള്ള ചപ്പാത്തിക്ക് ബൈ പറഞ്ഞ് ഇനി റാഗി കൊണ്ടുള്ള ചപ്പാത്തി ഉണ്ടാക്കാം. ഈ സ്പെഷൽ ചപ്പാത്തി പ്രമേഹമുള്ളവര്‍ക്കും തടി കുറയ്ക്കേണ്ടവർക്കും കഴിക്കാം. റാഗി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കും.
പ്രമേഹമുള്ളവര്‍ക്കും തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്കുമെല്ലാം വളരെ നല്ലതാണ് റാഗി വിഭവങ്ങള്‍. ചപ്പാത്തി ഉണ്ടാക്കുന്നത് പോലെ റാഗി കുഴച്ച്, റാഗി റൊട്ടി ഉണ്ടാക്കാം. അതേപോലെ, റാഗി ദോശ, റാഗി പുട്ട്, റാഗി കഞ്ഞി, റാഗി ഉപ്പുമാവ് എന്നിങ്ങനെ പല രൂപത്തിലും രാവിലെ റാഗി കഴിക്കാം. ഇങ്ങനെ കഴിക്കുന്നത്, ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കും.
റാഗിയിൽ നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ടുതന്നെ, രാവിലെ റാഗി കഴിച്ചാൽ വയറു നിറഞ്ഞതായി തോന്നും, ഇത് ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള തോന്നൽ കുറയ്ക്കും. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താനും പെട്ടന്നുള്ള ക്ഷീണം ഒഴിവാക്കാനും ഇത് സഹായിക്കും.
കാൽസ്യത്തിന്റെ ഒരു മികച്ച ഉറവിടമാണ് റാഗി. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് റാഗിയിൽ കാൽസ്യം കൂടുതലായി അടങ്ങിയിട്ടുണ്ട്. രാവിലെ റാഗി കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
റാഗിയിൽ നാരുകൾ ഉള്ളതുകൊണ്ട് ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രാവിലെ ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ദിവസത്തിന്റെ തുടക്കം സുഗമമാക്കുകയും ചെയ്യും.