എല്ലുകളിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് എല്ലുകളിലെ അര്‍ബുദം അഥവാ ബോണ്‍ ക്യാന്‍സര്‍. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. എല്ലുകളില്‍ തന്നെ ആരംഭിക്കുന്ന അര്‍ബുദ കോശ വളര്‍ച്ചയെ പ്രൈമറി ബോണ്‍ ക്യാന്‍സറെന്നും മറ്റ് അവയവങ്ങളില്‍ ആരംഭിച്ച ശേഷം എല്ലുകളിലേക്ക് പടരുന്ന അര്‍ബുദത്തെ സെക്കന്‍ഡറി ബോണ്‍ ക്യാന്‍സറെന്നും വിളിക്കുന്നു.
പ്രധാന ലക്ഷണങ്ങള്‍ അറിയാം…..
ഒന്ന്
മുഴയാണ് എല്ലുകളിലെ അര്‍ബുദത്തിന്റെ ആദ്യത്തെ ലക്ഷണം. കൈയിലോ കാലിലോ വളരുന്ന ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
രണ്ട്
രാത്രി കാലങ്ങളില്‍ അമിതമായി വിയര്‍ക്കുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും സൂചനയാകാം. ബോണ്‍ ക്യാന്‍സറിന്റെ ഭാഗമായും ഇതുണ്ടാകാം.
മൂന്ന്
സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം എല്ലുകളിലെ അര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്.
നാല്
പെട്ടെന്ന് ഭാരം കുറയുന്നത് ബോണ്‍ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.
അഞ്ച്
ട്യൂമര്‍ സ്ഥിതി ചെയ്യുന്നയിടത്തെ വേദനയും വീക്കവും നീര്‍ക്കെട്ടുമാണ് എല്ലുകളിലെ ക്യാന്‍സറിന്റെ മറ്റൊരു പ്രധാന ലക്ഷണം.