Food

സിമ്പിളായി കോക്കോ മെലൺ തയാറാക്കാം

വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന രുചികരമായ പാനീയമാണ് കോക്കോ മെലൺ. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും.

ചേരുവകൾ

1. തണ്ണിമത്തൻ മുറിച്ചത് -ഒരു കപ്പ്

2. തണ്ണിമത്തൻ ജ്യൂസ് -ഒരു കപ്പ്

3. സാബൂനരി (ചൗവ്വരി) വേവിച്ചത് -അര കപ്പ്

4. തേങ്ങാ പാൽ -രണ്ടു കപ്പ്

5. ഐസ് ക്യൂബ് -ആവശ്യത്തിന്

6. കണ്ടൻസ്ഡ് മിൽക്ക് -മധുരത്തിന്

തയാറാക്കുന്ന വിധം

ഒരു വലിയ ബൗളിൽ ചേരുവകളെല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച് സെർവ് ചെയ്യാം.