നമ്മളിൽ പലർക്കും ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അത്രത്തോളമാണ് നമ്മളിൽ പഞ്ചസാര ചെലുത്തിയിരിക്കുന്ന സ്വാധീനം. രാവിലെ ചായയിൽ തുടങ്ങുന്ന ഷുഗര്‍ ഉപയോഗം ദിവസം മുഴുവൻ അങ്ങനെ നീണ്ടുനിൽക്കുന്നു. നിരന്തരമായ പഞ്ചസാരയുടെ അമിത ഉപയോഗം മൂലം പല ആരോഗ്യ പ്രശ്നങ്ങളാണ് നിത്യ ജീവിതത്തിൽ നമ്മൾ നേരിടുന്നത്. ശരീരഭാരം വർധിക്കുന്നത് തുടങ്ങി ഹൃദ്രോഗത്തിന് വരെ പഞ്ചസാര തരികൾ കാരണമാകുന്നു. അതിനാൽ പഞ്ചസാര പൂർണ്ണമായി ഉപേക്ഷിച്ചില്ലെങ്കിലും പരിമിതപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈ കാലത്ത് ട്രെന്‍ഡിങ്ങായി മാറിയ ഷുഗര്‍ കട്ട് ഡയറ്റിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മധുരം പൂർണ്ണമായി ഉപേക്ഷിക്കുക എന്നൊരർത്ഥം ഷുഗർ കട്ട് ഉദ്ദേശിക്കുന്നില്ല. ഷുഗർ പരിമിതപെടുത്തുക അതാണ് ആവശ്യം. ഇന്ന് ട്രെൻഡായി മാറുന്ന ഷുഗർ കട്ട് ഡയറ്റിന് ഗുണങ്ങൾ നിരവധിയാണ്. പ്രോസസ്സ് ചെയ്ത ഷുഗർ അടങ്ങിയ ഭക്ഷണത്തിൽ ധാരാളം കലോറി അടങ്ങിയിരിക്കുന്നു. പഞ്ചസാര മാത്രമല്ല മധുരമായിട്ടുള്ളത്. കുപ്പിയിലാക്കിയ ജ്യൂസുകൾ, ഫ്ലേവർ ചെയ്ത തൈര് മുതൽ നിത്യോപയോഗ സാധനങ്ങളിൽ പലതിലും ഷുഗർ അടങ്ങിയിരിക്കുന്നു. ഒരു ശരാശരി വലിപ്പമുള്ള ഒരു കഷ്ണം കേക്കിൽ അഞ്ച് ആപ്പിളിൽ അടങ്ങിയ കലോറിയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിനാൽ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ഷുഗർ കട്ട് ഡയറ്റ് പ്ലാനുകൾ ആരംഭിക്കേണ്ടത് പ്രധാനമാണ്.
പഞ്ചസാര കുറച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ നിങ്ങൾക്ക് പ്രകോപനം, ക്ഷീണം, ഉത്കണ്ഠ, തലവേദന, പഞ്ചസാരയോടുള്ള അമിത ആസക്തി…ഇങ്ങനെ പല വെല്ലുവിളികളും നേരിടേണ്ടതായി വരും. എന്നാൽ ഈ അവസ്ഥകൾ നേരിടാൻ കഴിഞ്ഞാൽ ഇൻസുലിൻ അളവ് കുറയുകയും ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത്.
എന്താണ് ഷുഗർ കട്ട് ഡയറ്റ്?
ട്രെന്‍ഡിങ്ങായി മാറിയ ഷുഗര്‍ കട്ട് ഡയറ്റിന് ഗുണങ്ങൾ നിരവധിയാണ് . നമ്മൾ അധികമായി കഴിക്കുന്ന മധുരത്തിന്റെ അളവു നിയന്ത്രിക്കുക എന്നതാണ് ഷുഗർ കട്ട് ഡയറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രോസസ്സ്ഡ് മധുരത്തിന് പകരം പ്രകൃതി ദത്ത മധുരം അതായത് പഴങ്ങളിലും പച്ചക്കറികളിൽ അടങ്ങിയ മധുരം കഴിക്കാം.പ്രോസസ്സ്ഡ് ഷുഗറും സാധാരണ ഷുഗറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സാധാരണ പച്ചക്കറികളിലും പഴങ്ങളിലും ധാരാളം വിറ്റമിൻസ്, ഫൈബർ, ന്യൂട്രിയൻസ് അങ്ങനെ പലതും അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രോസ്സ്ഡ് ഷുഗറിൽ വെറും കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. ഷുഗര്‍ കട്ട് ചെയ്യുന്നത് ശരീരഭാരം കുറക്കാനും ചർമ്മം മെച്ചപ്പെടാനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ഷുഗർ കട്ട് ഡയറ്റ് നൽകുന്ന ഗുണങ്ങൾ
മെച്ചപ്പെട്ട ആരോഗ്യാവസ്ഥ നേടിയെടുക്കാനും ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും ഷുഗര്‍ കട്ട് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ക്ഷീണം, അലസത, സമ്മര്‍ദം എന്നിവയും കൂടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജവും ഉണര്‍വും അനുഭവപ്പെടും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും ബാധിക്കാറുണ്ട്. പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഷുഗര്‍ കട്ടിലൂടെ സാധിക്കും. ആമാശയത്തിലെ വീക്കം, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഷുഗര്‍ കട്ട് സഹായിക്കുന്നമെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.
ഷുഗര്‍കട്ട് ആരംഭിക്കുന്ന ആദ്യ കുറച്ചുനാളുകളില്‍ മൂഡ് സ്വിങ്‌സ്, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടുമെങ്കിലും മുന്നോട്ട് പോകുമ്പോൾ ഡയറ്റ് കൊണ്ടുള്ള മാറ്റങ്ങള്‍ ശരീരത്തിൽ പ്രകടമായി തന്നെ അറിയാന്‍ സാധിക്കും.
STORY HIGHLIGHT: sugar cut diet health