കണ്ണൂര്: കണ്ണൂർ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.
കാസർകോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത് . നൽകിയ ധനസഹായം കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വലതു കൈയ്ക്കും വയറിനും കുത്തേറ്റ വൈദികൻ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.