നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമിയെ അസോസിയേറ്റ് ആക്കിയ ആദ്യത്തെ സംഭവം കേരളത്തിലാണെന്നും അത് യുഡിഎഫ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ജമാഅത്തെ ഇസ്ലാമി എന്നു പറയുന്ന ഒരു വര്‍ഗീയ, എല്ലാ അര്‍ഥത്തിലും ജനാധിപത്യവിരുദ്ധമായി മതരാഷ്ട്രം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഒരു പാര്‍ട്ടിക്ക് പൂര്‍ണമായ അര്‍ഥത്തിൽ പിന്തുണ നൽകി അവരെ ഒപ്പം നിര്‍ത്തി അസോസിയേറ്റാക്കി മാറ്റിയ ആദ്യത്തെ പാര്‍ട്ടി കേരളത്തിലെ യുഡിഎഫാണ്. കോൺഗ്രസും ലീഗുമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും ഗോവിന്ദൻ പരിഹസിച്ചു.