നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കൂൺ അഥവാ മഷ്‌റൂം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യത്തിന് ഗുണം നൽകുന്ന കൂൺ കൊണ്ടൊരു പുലാവ് തയ്യറാക്കിയാലോ.
ചേരുവകൾ
- ബസ്മതി അരി- 425 മില്ലി
- മഷ്റൂം- 150 ഗ്രാം
- എണ്ണ- മൂന്നു വലിയ സ്പൂൺ
- സവാള- 50 ഗ്രാം
- വെളുത്തുള്ളി- ഒരല്ലി
- ഇഞ്ചി അരിഞ്ഞത്- അര ചെറിയ സ്പൂൺ
- ഗരംമസാലപ്പൊടി- കാൽ ചെറിയ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
അരി കഴുകി വൃത്തിയാക്കി നാലു കപ്പ് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്ത ശേഷം ഊറ്റി മാറ്റുക. മഷ്‌റൂം നന്നായി തുടച്ച ശേഷം കട്ടിയുള്ള സ്ലൈസുകളായി മുറിച്ചു വയ്ക്കണം. ഇനി എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. സവാളയുടെയും വെളുത്തുള്ളിയുടെയും അരിക് ബ്രൗണ്‍ നിറമായിത്തുടങ്ങുമ്പോള്‍ മഷ്‌റൂം ചേര്‍ത്തു രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഊറ്റിവച്ചിരിക്കുന്ന അരിയും ഇഞ്ചി, ഗരംമസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു ചെറുതീയിൽ രണ്ടു മിനിറ്റ് വഴറ്റുക. ശേഷം ഇതിൽ രണ്ടു കപ്പ് വെള്ളവും ചേർത്തിളക്കുക. തിളയ്ക്കുമ്പോൾ പാത്രം മുറുകെ അടച്ച് വേവിച്ചെടുക്കുക.
STORY HIGHLIGHT: mushroom pulao