Recipe

കുട്ടികൾക്ക് തയ്യറാക്കി നൽകാം മാം​ഗോ കുൽഫി – mango kulfi

ചേരുവകൾ

മാമ്പഴം 2 എണ്ണം പഴുത്തത്
പൊടിച്ച പഞ്ചസാര – ആവശ്യത്തിന്
ഫുൾ ക്രീം മിൽക്ക് – 1 ലിറ്റർ
കുങ്കുമപ്പൂവ്
പാൽപ്പൊടി – 2 ടീസ്പൂൺ
ചോളം മാവ് 1 ടീസ്പൂൺ

തയ്യറാക്കുന്ന വിധം

മാമ്പഴം തൊലി കളഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം പാല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും കസ്റ്റാർഡ് പൗഡറും ചോളം മാവും കൂടി ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഫുൾ ക്രിമിലേക്ക് പഞ്ചസാര പൊടിച്ചത് ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കുങ്കുമപ്പൂ കൂടി അതിലേക്ക് ചേർത്ത് പാൽപ്പൊടിയും അരച്ചു വച്ചിട്ടുള്ള മാങ്ങയും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി തണുത്തതിന് ശേഷം കുൽഫി മോൾഡിലാക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

STORY HIGHLIGHT: mango kulfi