നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന സാധനങ്ങളാണ് ഏത്തപ്പഴവും പാലും പീനട്ട് ബട്ടറുമെല്ലാം. നിമിഷ നേരം കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ സ്മൂത്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പാൽ – 200 മില്ലി
- ഏത്തപ്പഴം – 1
- പീനട്ട് ബട്ടർ – 20 ഗ്രാം
- ഓട്സ് – 1 ടേബിൾസ്പൂൺ
- കറുവാപ്പട്ട പൊടി – 1 നുള്ളി
- ഐസ് ക്യൂബുകൾ
തയ്യറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് ഏത്തപ്പഴം, പീനട്ട് ബട്ടർ, ഓട്സ്, കറുവപ്പട്ടപ്പൊടി, പാൽ ആവശ്യമെങ്കിൽ മാത്രം മധുരത്തിന് തേൻ ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിയിലേക്ക് പകർന്ന് കുടിക്കാം.
story highlight: healthy smoothie