India

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം

ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ഹെലികോപ്റ്ററിൽ ആറ് പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. . ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ വനമേഖലയിൽ തകര്‍ന്നു വീണത്.

കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ തെറ്റുകയായിരുന്നു.