Kerala

തലസ്ഥാനത്ത് ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്. എഫ് 35 എന്ന വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇന്നലെ രാത്രി ആണ് ലാൻഡ് ചെയ്തത്.

ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇറക്കിയെന്നതാണ് ലഭിക്കുന്ന വിവരം. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തലസ്ഥാനത്തിറങ്ങിയത്.