ഉപ്പുമാവിൽ ആവാം ഇന്നത്തെ പരീക്ഷണം. ഓട്സ് ഉപയോഗിച്ച് ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.
ചേരുവകള്
ഓട്സ് -ഒരു കപ്പ്
പച്ചമുളക് -2 എണ്ണം
സവാള -1 എണ്ണം
ഇഞ്ചി -2 ടീസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
തേങ്ങ -1 കപ്പ്
നിലക്കടല -ഒരുപിടി
കശുവണ്ടി -ഒരുപിടി
മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
കടുക് -1 ടീസ്പൂൺ
വെള്ളം -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഓട്സ് ചേർത്തു വറുക്കാം. എന്നിട്ട് ഇത് മാറ്റി വച്ച് അതേ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് നിലക്കടല, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം. നിറം ഒന്ന് മാറി വരുമ്പോൾ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. അതിലേക്ക് സവാള അതിലേയ്ക്കു ചേർത്തു വഴറ്റാം. സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി ചേർക്കാം. ഇനി വെള്ളം ഒഴിച്ച് അൽപം ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. വെള്ളം തിളച്ചു വരുമ്പോൾ വറുത്ത് മാറ്റിവച്ച ഓട്സ് ചേർക്കാം. തീ കുറച്ച് അടച്ചു വച്ച് വേവിക്കാം. വെള്ളം തിളച്ച് വറ്റി വരുമ്പോൾ അതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്തിളക്കി യോജിപ്പിക്കാം.