Recipe

വെറും 3 ചേരുവകള്‍ കൊണ്ടൊരു അടിപൊളി ചമ്മന്തി

തേങ്ങയും കൊച്ചുള്ളിയുമെല്ലാം അരച്ച ചമ്മന്തിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ഊണിന് മറ്റൊരു കറിയും വേണ്ട. എന്നാല്‍ ഇന്ന് തേങ്ങയും കൊച്ചുള്ളിയും ഒന്നും ഉപയോഗിക്കാതെ ഒരു കിടിലന്‍ പപ്പട ചമ്മന്തി തയ്യാറാക്കിയാലോ ?

ചേരുവകള്‍

ചുട്ട പപ്പടം: 3 എണ്ണം
ചുട്ട ചുവന്ന മുളക്: 3 എണ്ണം
വെളിച്ചെണ്ണ: 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചുട്ട പപ്പടവും ചുട്ട മുളകും വെളിച്ചെണ്ണയും ചേര്‍ത്ത് അരച്ചെടുത്താല്‍ പപ്പട ചമ്മന്തി തയ്യാര്‍.