ഇന്നലെ സ്വർണവിലയിൽ പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില റെക്കോർഡിലെത്തി. ഇന്നത്തെ വില മാറ്റമില്ലാതെ തുടരും.
ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ നിരക്ക് 74,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കൂടിയിടുന്നു. ഇതോടെ ഗ്രാമിന് 9320 രൂപയായി. തുടർച്ചയായ നാലാം ദിനവും സ്വർണവില വർധിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ ഈ ദിവസങ്ങളിൽ കാണാൻ സാധിക്കുന്നത്.
ജൂൺ 13ന് മാത്രം സ്വർണത്തിന് 1560 രൂപ കൂടിയിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 120.10 രൂപയാണ്.
content highlight: Gold rate