കൊല്ലം: കൊല്ലം മേയർ ഹണിബെഞ്ചമിന് വധ ഭീഷണി. കത്തിയുമായി വീട്ടിന് സമീപമെത്തിയ യുവാവാണ് ഭീഷണി മുഴക്കിയത്.ഇതിന് മുൻപും നിരവധി തവണ യുവാവ് കത്തിയുമായി വീടിന് മുന്നിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ മേയർ കമ്മീഷണർക്ക് പരാതി നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ മേയറുടെ വീടിന്റെ പരിസരത്തും , ഓഫീസിലുമായി തൊപ്പി ധരിച്ച യുവാവ് എത്തുകയും മേയറെ കുറിച്ച് തിരക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇയാളെക്കുറിച്ച് സംശയം തോന്നിയതോടെ നാട്ടുകാർ തന്നെയാണ് ഈ വിവരം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അതേസമയം തനിക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് വധ ഭീഷണി എന്നത് തനിക്കറിയില്ലെന്നും മേയർ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.