സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് വൈകിട്ട് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി റെഡ്, ഓറഞ്ച് അലർട്ടുകളുള്ള ജില്ലകളിൽ സൈറണുകൾ മുഴങ്ങും. വൈകുന്നേരം 03.30 ന് റെഡ് അലർട്ടുള്ള ജില്ലകളിലും, വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിലുമാകും സൈറണുകൾ മുഴങ്ങുക.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (15/06/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.