ഇന്ത്യയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നിര്‍മ്മിച്ച ലോകത്തെ ആദ്യ സിനിമ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് മുന്നിൽ മൈന്‍ഡ് ബ്ലോയിങ് ആക്ഷന്‍ ത്രില്ലര്‍ അനുഭവം ഒരുക്കി പ്രേക്ഷകരെ വിസ്മയിപ്പിക്കാനായി എത്തുന്നു ‘ഹെന്‍ഡ്രി’. ഫ്ളോക്ക് ഗ്ലോബല്‍ സിനിമാറ്റിക്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം എ ഐ സഹായത്തോടെ നിര്‍മ്മിച്ച ലോകത്തെ ആദ്യ സിനിമ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങുന്നത്. ഇതിലൂടെ ഇന്ത്യന്‍ സിനിമാ രംഗത്ത് പുതിയ അധ്യായം കുറിക്കുകയാണ് അണിയറപ്രവർത്തകർ.
ദില്ഷേക് ജോസ്പോള്‍, ജെസ്വിന്, റോബിന്‍സ്, ബെനോ, ജെറിന് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവിന് ഫ്ളോക് സ്റ്റുഡിയോസ് ഒരുക്കിയ വിഎഫ്എക്സും, ഗ്രാഫിക്സുകളും സിനിമയുടെ സാങ്കേതിക മികവ് തെളിയിക്കുന്നതാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം വ്യത്യസ്തതയും ടെക്നോളജിയുടെ ഉൾച്ചേരലും കൊണ്ട് അന്താരാഷ്ട്ര സിനിമാ പ്രേക്ഷകരിലും വലിയ പ്രതീക്ഷ നേടിയെടുത്തിട്ടുണ്ട്.
കഥാപ്രമേയം സംബന്ധിച്ച അധിക വിവരങ്ങള്‍ ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും ആവേശകരമായ ആക്ഷന്‍ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ഹെന്‍ഡ്രി എന്നാണ് സൂചന.
story highlight: hendry first ai assisted movie