Health

മഴക്കാല രോ​ഗങ്ങളെ പ്രതിരോധിക്കാം…

പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ പിടികൂടാൻ സാധ്യതയുള്ള സമയമാണ് മഴക്കാലം.വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ പ​ട​ർ​ന്നുപി​ടി​ക്കുന്നതും ഈകാലത്താണ്. പ​ല​രും ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാര​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യാ​റു​ള്ള​ത്. എന്നാൽ ഈസമയത്ത് കൃത്യമായ ശ്രദ്ധയും മുൻകരുതലും ആവശ്യമാണ്.

അ​ൽ​പം ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​യും. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന വൈ​റ​ല്‍ പ​നി​ക​ളി​ല്‍ ചി​കി​ത്സാ​ന​ന്ത​ര ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ആ​ഹാ​ര​ക്ര​മീ​ക​ര​ണം, ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യ മ​രു​ന്നു​ക​ള്‍, വി​ശ്ര​മം എ​ന്നി​വ​യി​ലൂ​ടെ ത​ന്നെ ഇ​തൊ​ക്കെ സു​ഖ​പ്പെടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണു വൈ​ദ്യ​ശാ​സ്ത്രം പ​റയുന്നത്.

• കു​ടി​വെ​ള്ളം ന​ന്നാ​യി തി​ള​പ്പി​ച്ച​താ​യി​രി​ക്ക​ണം. ഇ​ഞ്ചി​യോ മ​ഞ്ഞ​ളോ ച​ത​ച്ചി​ട്ട്
തി​ള​പ്പി​ച്ച വെ​ള്ള​മാ​യി​രി​ക്കും ഗുണപ്രദം.

• ആ​ഹാ​ര​വും വെ​ള്ള​വും ചൂ​ടോ​ടെ മാ​ത്രം ക​ഴി​ക്ക​ണം

• ആ​ഹാ​രം തു​റ​ന്നുവ​യ്ക്കരുത്.

• വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

• ട​വ​ലു​ക​ൾ, അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി, ത​വി, സ്പൂ​ൺ, പാ​ത്ര​ങ്ങ​ൾ… ഓ​രോ പ്രാ​വ​ശ്യം ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.

• പു​റ​ത്തുനി​ന്നു​ള്ള ആ​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, പ്ര​ത്യേ​കി​ച്ച് കൊ​ണ്ടുന​ട​ന്നു വി​ൽ​ക്കു​ന്ന​വ.

• ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പ് കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.

• രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ ന​ന്നാ​യി പു​ത​യ്ക്ക​ണം

• ത​ണു​പ്പു​ള്ള പ്ര​ത​ല​ത്തി​ലോ ത​റ​യി​ലോ കി​ട​ക്ക​രു​ത്.

• ക​ഴി​യു​ന്ന​ത്ര മ​ഴ ന​ന​യാ​തെ സൂ​ക്ഷി​ക്കു​ക

• അ​മി​ത​മാ​യി അ​ധ്വാ​നി​ക്കാ​തി​രി​ക്കു​ക

• സ​ന്ധി​ക​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ചൂ​ട് പി​ടി​ക്കു​ക.

• കു​ളി ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ളാ​സ് ചൂ​ടുവെ​ള്ളം കു​ടി​ക്കു​ക.

• കു​ളി​ക്കു​മ്പോ​ൾ സോ​പ്പ് ക​ഴു​കിക്കള​ഞ്ഞ് തോ​ർ​ത്തു​ന്ന​തി​ന് മു​ൻ​പ് ഒ​രു ബ​ക്ക​റ്റ് വെ​ള്ള​ത്തി​ൽ ര​ണ്ട് ടേ​ബി​ൾ​ സ്പൂ​ൺ ഉ​പ്പ് ചേ​ർ​ത്ത്
ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക.

• ആ​ഹാ​രം ക​ഴി​ഞ്ഞ ഉ​ട​നെ പ​ല്ല് തേ​ച്ച് ഒ​രു ഗ്ളാ​സ് ചൂ​ടു​വെ​ള്ള​ത്തി​ൽ ഒ​രു ക​ല്ല് ഉ​പ്പ് ചേ​ർ​ത്ത് ക​വി​ൾ​കൊ​ള്ളു​ക.

• മാ​ന​സി​ക സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ക.