Celebrities

താന്‍ കണ്ട ആളുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്; കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ച് അറ്റ്‌ലീ – Atlee responds to plagiarism allegations

സൂപ്പര്‍ഹിറ്റ് സംവിധായകരിൽ ഒരാളാണ് ആറ്റ്‌ലീ. തമിഴില്‍ നിന്നും ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയ താരം ഇന്ന് ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ്. രാജാ റാണി എന്ന പ്രണയ ചിത്രത്തിലൂടെയാണ് അറ്റ്ലി സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ സിനിമകളിലെ കോപ്പിയടി ആരോപണത്തോട് പരോക്ഷമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് അറ്റ്‌ലീ.

ചെന്നൈയിലെ സത്യഭാമ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാനുണ്ടാക്കുന്ന ചിത്രങ്ങള്‍ അവിടെനിന്നും ഇവിടെനിന്നുമൊക്കെ എടുക്കുന്നതാണെന്ന പൊതുധാരണയുണ്ട്. ഞാന്‍ യഥാർഥ ലോകത്തുകാണുന്നവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രങ്ങളുണ്ടാക്കുന്നത്. ഒരു ഉദാഹരണസഹിതം ഞാന്‍ പറയാം. ‘ബിഗില്‍’ സിനിമയിലെ രായപ്പന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഈ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചാന്‍സലറുമായ ജെപിആര്‍ സാറില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്.’ അറ്റ്‌ലീ പറഞ്ഞു.

വരാനിരിക്കുന്ന അല്ലു അര്‍ജുന്‍- ദീപിക പദുക്കോണ്‍ ചിത്രത്തിന്റെ പോസ്റ്ററിനെ ചുറ്റിപ്പറ്റിയാണ് കോപ്പിയടി ആരോപണങ്ങൾ ഉയർന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററിന് ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് അറ്റ്ലിയുടെ ഈ പരാമർശങ്ങളെ നോക്കി കാണുന്നത്.

story highlight: Atlee responds to plagiarism allegations