ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം തട്ടിയെന്ന കേസില്‍ പ്രതികളായ വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
മൂന്ന് വനിതാ ജീവനക്കാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് പരിഗണനക്കെടുക്കുക.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ പൊലീസിന് മൊഴി നല്‍കാതെ ജീവനക്കാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ജീവനക്കാർ 64 ലക്ഷം രൂപ സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ സഹിതം പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും. ജീവനക്കാർ നൽകിയ കേസിൽ കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഈ മാസം 18ന് പരിഗണിക്കും.