രാവിലെ ചപ്പാത്തിക്കും അപ്പത്തിനും ഒപ്പം എന്ത് കറി വെക്കും എന്നുള്ള ടെൻഷനിൽ ആണോ നിങ്ങൾ. എന്നാൽ വേഗത്തിൽ തയ്യാറാക്കിയെടുക്കാം കിടിലൻ കിഴങ്ങ് കറി.
ചേരുവകൾ
ഉരുളകിഴങ്ങ് – 3 എണ്ണം
സവാള – 1 ഇടത്തരം
തക്കാളി – 1 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
പ്രഷർ കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളകിയതിന് ശേഷം സവാള ചേർത്ത് വഴറ്റണം കുറച്ച് ഉപ്പും ചേർത്ത് വഴറ്റാം. ഇതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. ഇനി പൊടികളുടെ പച്ചമണം മാറുന്നതു വരെ ചെറുതീയിൽ ഇളക്കണം. ഇതിൽ തക്കാളിയും ചേർത്ത് വഴറ്റാം. ഇതിൽ ഉരുക്കിഴങ്ങ് ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിച്ചെടുത്ത് വിളമ്പാം.
story highlight: potato curry