Kerala

പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചതെന്ന് രമേശ് ചെന്നിത്തല

പെൻഷൻ കൃത്യമായി കൊടുകാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചതെന്നും യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല.

പ്രിയങ്കയുടെ വരവിൽ നിലമ്പൂരിലെ ചിത്രം ആകെ മാറിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായി. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോയെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ് രംഗത്തുവന്നിരുന്നു.

Latest News