The dead man's body. Focus on hand
വയനാട് കൽപറ്റയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് തോമസ് വർഗീസിനെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തോമസ് വർഗീസിന്റെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തോമസിനെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥലത്ത് നൂൽപ്പുഴ പൊലീസെത്തി പരിശോധനകള്‍ തുടങ്ങി.