Kerala

അമ്പലപ്പുഴ തീരത്ത് വാതക കണ്ടെയ്‌നര്‍ അടിഞ്ഞു, തീപിടിത്തമുണ്ടായ വാൻ ഹായ് കപ്പലിലേതെന്ന് നിഗമനം

അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞവഴി തീരത്ത് വാതക കണ്ടെയ്നർ അടിഞ്ഞു. കേരളാ തീരത്തിന് സമീപം അറബിക്കടലിൽ തിപീടിച്ച ചരക്കുകപ്പൽ വാൻ ഹായിൽ നിന്ന് വീണ കണ്ടെയ്നറാണ് തീരത്തടിഞ്ഞിരിക്കുന്നത്.

വാതക കണ്ടെയ്നറിൽ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്.

പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാൻ ഹായിൽ നിന്ന് വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്.

അതേസമയം വാൻ ഹായിൽ നിന്ന് കടലിൽ വീണതെന്ന് കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്ന് കൊല്ലം ആലപ്പാട് തീരത്തടിഞ്ഞു.

ഇന്ന് മുതൽ 18 വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

Latest News