Kerala

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴയിൽ കർഷകന് ഷോക്കേറ്റ് ദാരുണാന്ത്യം. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ളയാണ് മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം.

സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേൽക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Latest News