Entertainment

പ്രകമ്പനം മഹാരാജാസ് കോളജില്‍ ആരംഭിച്ചു

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും, ഇടുക്കിയില്‍ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജില്‍ പഠിക്കാനെത്തിയ മൂന്നു വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ജീവിതത്തിന്റെ കഥ തികഞ്ഞ ഹ്യൂമര്‍,ഫാന്റെസി ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ പതിനാറ് തിങ്കളാഴ്ച്ച കൊച്ചിയിലെ മഹാരാജാസ് കോളജില്‍പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ആരംഭിച്ചു. വര്‍ണ്ണചിത്ര സുബൈര്‍, കലാസംഘം ഹംസ എന്നിവര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. നേരത്തേ നിര്‍മ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും . അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി.

മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കി ശ്രദ്ധ നേടിയ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരുക്യാംബസ് ഹോസ്റ്റല്‍ ജീവിതത്തിന്റെ എല്ലാ രസക്കൂട്ടുകെട്ടും കോര്‍ത്തിണക്കിയ ക്ലീന്‍ എന്റര്‍ടൈനറാ
യിരിക്കും ഈ ചിത്രം.

ഗണപതി, സാഗര്‍ സൂര്യ, (പ്രണി ഫെയിം ) സോഷ്യല്‍ മീഡിയാ താരം അമീന്‍’ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരന്‍, പി.പി. കുഞ്ഞികൃഷ്ണന്‍ മാഷ്, കലാഭവന്‍ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിന്‍ ടാര്‍സന്‍,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ’സംഗീതം – ബിബിന്‍ അശോകന്‍ ‘ഛായാഗ്രഹണം – ആല്‍ബി.എഡിറ്റിംഗ് – സൂരജ്. ഈ എസ്.കലാസംവിധാനം – സുഭാഷ് കരുണ്‍.
മേക്കപ്പ് -ജയന്‍ പൂങ്കുളം.കോസ്റ്റ്യും – ഡിസൈന്‍-സുജിത് മട്ടന്നൂര്‍.സ്റ്റില്‍സ് – ജസ്റ്റിന്‍,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അംബ്രോസ് വര്‍ഗീസ്. പ്രൊജക്റ്റ് ഡിസൈനര്‍ – സൈനുദ്ദീന്‍വര്‍ണ്ണ ചിത്ര’പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – ശശി പൊതുവാള്‍,. കമലാക്ഷന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍.കൊച്ചി മഹാരാജാസ് കോളേജില്‍ ചിത്രീകരണമാരംഭിച്ച ഈ ചിത്രം കൊച്ചിയിലും പയ്യന്നൂരിലുമായി പൂര്‍ത്തിയാകും.