Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അൻവർ

നിലമ്പൂരിൽ വിജയ പ്രതീക്ഷയിലാണെന്ന് പി വി അൻവർ. വോട്ടിംഗിൽ മാത്രമല്ല, മുകളിലിരുന്നവരിൽ നിന്ന് പോലും പിന്തുണ ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ ഉണ്ടായ വൻജനപങ്കാളിത്തം ഇതിനുള്ള ഉദാഹരണമാണെന്നും അൻവർ കൂട്ടിച്ചേർത്തു.

രാജിവെച്ച് വീണ്ടും മത്സരത്തിലേർപ്പെട്ടത് നിലമ്പൂരിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തുന്നതിനായാണ്. ജനങ്ങളെ വഞ്ചിച്ച നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് പോരാട്ടം നയിക്കും. പോൾ ചെയ്യുന്ന വോട്ടിൽ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്നും അൻവർ പറഞ്ഞു.

നിലമ്പൂരിന് വേണ്ടത് അന്താരാഷ്ട്ര വിഷയങ്ങൾ അല്ല, മനുഷ്യ–വന്യമൃഗ സംഘർഷങ്ങൾക്കുള്ള പരിഹാരമാണ്. മുന്നണി പ്രവേശനം സംബന്ധിച്ച ആലോചനകൾ എല്ലാം മെയ് 23ന് ശേഷം മാത്രമേ നടക്കുകയുള്ളൂ എന്നും പി വി അൻവർ വ്യക്തമാക്കി.

Latest News