യുപിഐ ഇടപാടുകളെയാണ് ഇന്ന് എല്ലാവരും കൂടുതൽ ആശ്രയിക്കുന്നത്. ഷോപ്പിംഗിനായാലും മറ്റെന്തിനായാലും ഈസി പെയ്മെന്റ് മാർഗമായി യുപിഐ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഇപ്പോഴിതാ ഇന്ന് മുതൽ ഈ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നു. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ പണം അയയ്ക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് 30 സെക്കന്‍ഡാണ് ആവശ്യം. ഇനി 15 മുതല്‍ അതിന് 15 സെക്കെന്ഡ് സമയമേ എടുക്കൂ. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്സാക്ഷന് റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
2025 ഏപ്രില്‍ 26 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ ഇടപാടുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി ഫീഡ്ബാക്ക് സമയം കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതുമായി എന്‍പിസിഐ പറഞ്ഞിരുന്നു. ഈ ക്രമീകരണങ്ങള്‍ സെന്‍ഡര്‍ ബാങ്കുകള്‍ക്കും, ഗുണഭോക്തൃ ബാങ്കുകള്‍ക്കും, ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള പേയ്മെന്റ് സേവന ദാതാക്കള്‍ക്കും ഗുണം ചെയ്യുമെന്ന് എന്‍പിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
content highlight: UPI