India

അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി, ശവസംസ്‌കാരം രാജ്കോട്ടിൽ നടക്കും

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ആദരവോടെയാണ് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്.

ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം രൂപാണിയുടെ അന്ത്യകർമങ്ങൾ ജന്മനാടായ രാജ്കോട്ടിൽ നടക്കും. ഗുജറാത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. 68 കാരനായ രൂപാണി 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ മുഖ്യമന്ത്രിയായിരുന്നു.

അതേസമയം ഡിഎൻഎ പരിശോധന നടത്തി അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിയാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇതുവരെ 41 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.