നിലബൂരിൽ മികച്ച വിജയപ്രതീക്ഷയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫില്‍ ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധി വന്നതോടെ ആത്മവിശ്വാസം കൂടിയെന്നും നിലമ്പൂരില്‍ പാലക്കാട് ആവര്‍ത്തിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോൾ അവസാന ഘട്ട പ്രചാരണമാണ് നടക്കുന്നത്. നാളെ കൊട്ടിക്കലാശം നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. നിലമ്പൂര്‍ എംഎൽഎയായിരുന്ന പി വി അന്‍വർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.