നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുന്നു. ഇരുവരെയും ഒന്നിച്ച് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂലൈ 18നാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ എന്ന ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. എ.ആര് റഹ്മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഒന്നിക്കുന്ന ഈ ചിത്രം ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍.
ആദ്യമായി സാമന്തയും ചൈതന്യയും ഒന്നിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും യേ മായ ചേസവേ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരാധകരുടെ ചോദ്യം.
STORY HIGHLIGHT: ye maaya chesave