Travel

കേ-പോപ്പ് ആരാധകരുടെ ഇഷ്ട സ്ഥലം; ദക്ഷിണ കൊറിയ ചുറ്റി കല്യാണി പ്രിയദർശൻ

പരമ്പരാഗതവും ആധുനികതയും ചേർന്നുള്ള മനോഹരമായ നഗരമാണ് ദക്ഷിണ കൊറിയ. ഇവിടുത്തെ ഗ്യോങ്‌ബോക്‌ഗുങ് കൊട്ടാരം, ഇൻസാഡോങ്, ബുക്‌ചോൺ ഗ്രാമം എന്നിവ സഞ്ചാരികൾക്ക് ഏറെ ആകർഷണീയമായ സ്ഥലങ്ങളാണ്. കേ-പോപ്പ്, കോറിയൻ ഡ്രാമകൾ, സാംസ്കാരിക ഉത്സവങ്ങൾ എന്നിവയുടെ കേന്ദ്രമാണ് സിയോൾ.

ദക്ഷിണ കൊറിയയിൽ അവധിക്കാലം ആഘോഷിച്ച് നടി കല്യാണി പ്രിയദർശൻ. തലസ്ഥാനമായ സിയോളിൽ‌ നിന്നെടുത്ത ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ‘സിയോൾ ചാപ്റ്റർ വൺ’ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്.

സോളിലെ ഗ്യോങ്‌ബോക്‌ഗുങ് പാലസും ഇതിനോടു ചേർന്ന തെരുവുകളിലുമായിരുന്നു കല്യാണിയുടെ യാത്ര. പ്രദേശത്തെ ഭക്ഷണം, വസ്ത്രങ്ങൾ, സംസ്കാരം എന്നിവയുടേയെല്ലാം മനോഹര ദൃശ്യങ്ങൾ താരം ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും കല്യാണി പങ്കുവെച്ചു.

കുറിപ്പ് ഇങ്ങനെ-

ലൊക്കേഷൻ: ഗ്യോങ്‌ബോക്‌ഗുങ് കൊട്ടാരം / ഇൻസാഡോങ് / ബുക്‌ചോൺ ഗ്രാമം, സോൾ
ലക്ഷ്യം: ഓരോ കാൽവെപ്പിലും നഗരം ആവാഹിച്ചുകൊണ്ട് ഒരു പ്ലാനുമില്ലാതെ ചുറ്റിത്തിരിയുക
ഫലം: ചിത്രത്തിൽ പകർത്താൻ കഴിയാത്തത്ര കാവ്യാത്മകമായി തോന്നിയ മൃദുലമായ ഇടവേളകളുടെ ഒരു ദിവസം
കഴിച്ചത്: @cafe.onion-ൽ നിന്നുള്ള പ്രശസ്തമായ പാൻഡോറോ കേക്ക്, @standardbread_official-ൽ നിന്നുള്ള സോഫ്റ്റ് സ്റ്റഫ്ഡ് ബ്രെഡുകൾ
ഷോപ്പിങ്ങ്: ഇൻസാഡോങ് പുരാതന തെരുവ്

തത്വചിന്തകനായ മാർട്ടിൻ ബ്യൂബറിന്റെ ‘എല്ലാ യാത്രകൾക്കും രഹസ്യ ലക്ഷ്യസ്ഥാനങ്ങളുണ്ട്, യാത്രക്കാർ അതിനെക്കുറിച്ച് അജ്ഞരായിരിക്കും’ എന്ന വാക്കുകൾ കടമെടുത്തുകൊണ്ടാണ് കല്യാണി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.