Health

2050 ഓടെ 2.5 ബില്യൺ ആളുകൾ കേൾവിക്കുറവുള്ളവരായിരിക്കും ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്!!

2050 ത്തോടെ ലോകത്തുടനീളമുള്ള 2.5 ബില്യൺ ആളുകൾക്ക് കേൾവിക്കുറവ് അനുഭവപ്പെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 430 ദശലക്ഷം ആളുകളാണ് കേൾവിക്കുറവ് നേരിടുന്നത്. ഭാവിയിൽ 10 പേരിൽ ഒരാൾക്ക് കേൾവിക്കുറവുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. 1 ബില്യണിലധികം യുവാക്കൾക്ക് കേൾവിക്കുറവ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 45 നു മുകളിലുള്ള ആളുകൾ വർഷത്തിൽ ഒരു തവണയെങ്കിലും ചെവി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഉച്ചത്തിലുള്ള ശബ്‌ദം പോലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയാണ് ബധിരത. ചെവിയുടെ ഒന്നോ അതിലധികമോ ഭാഗങ്ങൾ ഫലപ്രദമായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ബധിരതയും കേൾവിക്കുറവും സംഭവിക്കുന്നത്. സാധാരണ കേൾവിശക്തി രണ്ട് ചെവികളിലും 20 ഡെസിബെലോ അതിൽ കൂടുതലോ ആയിരിക്കും. നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഗ്രൂപ്പിൽ ഒരാൾക്ക് സംഭാഷങ്ങളോ ഉച്ചത്തിലുള്ള ശബ്‌ദങ്ങളോ കേൾക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ കേൾവി ശക്തിയ്ക്ക് കൊഴപ്പമുണ്ടെന്ന് വേണം മനസിലാക്കാൻ.

കേൾവി കുറവ് നേരിയ തോതിലോ മിതമായോ, അമിതമായോ, ഗുരുതരമായോ ഉണ്ടാകാം. ഒരു ചെവിയെ മാത്രമോ രണ്ട് ചെവികളെയോ ഇത് ബാധിക്കാം. കേൾവി കുറവുള്ള ആളുകൾക്ക് ശ്രവണസഹായികൾ, കോക്ലിയർ ഇംപ്ലാന്‍റുകൾ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ കേൾവി കുറവ് പരിഹരിക്കാനാകും. എന്നാൽ ഒട്ടും തന്നെ കേൾവി ഇല്ലാത്തവരാണ് ബധിരർ. ഇക്കൂട്ടർ ആശയവിനിമയം നടത്താൻ ആംഗ്യ ഭാഷകൾ ഉപയോഗിക്കുന്നു.

കേൾവി കുറവിന്‍റെ ലക്ഷണങ്ങൾ
കേൾവി കുറവ് ഒരു രാത്രി കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. പ്രാരംഭഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നത് പ്രശ്‍നം ഗുരുതരമാകാൻ കാരണമാകും. ഇത് ബധിരതിയിലേക്ക് വരെ നയിച്ചേക്കാം. കേൾവിക്കുറവിന്‍റെ ചില പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ശാന്തമായ അന്തരീക്ഷത്തിൽ പോലും സംഭാഷണങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് നേരിടുക
മറ്റുള്ളവർ പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയാതെ വരുന്നതിനാൽ സംഭാഷണം ആവർത്തിക്കാൻ ആവശ്യപ്പെടുക
സംഭാഷണങ്ങൾ പിന്തുടരുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക
ഉച്ചത്തിൽ സംസാരിക്കുക
കേൾവി കുറവ് നികത്തനായി ടിവി കാണുകയോ പട്ടു കേൾക്കുകയോ ചെയ്യുമ്പോൾ ശബ്‌ദം കൂട്ടുക
ചെവിയിൽ നിന്ന് മൂളൽ, മുഴക്കം എന്നിവ അനുഭവപ്പെടുക
ഫോൺ റിംഗ് ചെയ്യുമ്പോഴോ വാതിലിൽ മുട്ടുകയോ ചെയ്യുമ്പോഴുള്ള ശബ്‌ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട് നേരിടുക
ഫോണിലൂടെയുള്ള സംഭാഷണങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ആരോഗ്യ വിദഗ്‌ധനെ സമീപിക്കുകയും കൃത്യ സമയത്ത് ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിച്ചാൽ 60% വരെ കേൾവിക്കുറവ് തടയാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

കേൾവിക്കുറവിന് കാരണമാകുന്ന ഘടകങ്ങൾ

പാരമ്പര്യം
വാർദ്ധക്യം
ഉച്ചത്തിലുള്ള ശബ്‌ദം
ജോലിസ്ഥലത്തെ ശബ്‌ദങ്ങൾ
ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം
ശബ്‌ദമലിനീകരണം
ആന്തരകർണത്തിനുണ്ടാകുന്ന ക്ഷതം.
ചെവിയിലെ അണുബാധ
ഇയർവാക്‌സ് അടിഞ്ഞുകൂടുന്നത്
കർണപടലം പൊട്ടിപ്പോകുന്നത്
പൊതു സ്ഥലങ്ങളിൽ ശബ്‌ദം