എളുപ്പത്തിലുണ്ടാന്‍ കഴിയുന്ന ആരോഗ്യപ്രദമായ ഭക്ഷണമാണ് സൂപ്പ് വിഭവങ്ങൾ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെയിഷ്ടമുള്ള സ്വാദിഷ്ടമായ സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം എല്ലില്ലാത്ത ചെറിയ ചിക്കന്‍ കഷണങ്ങള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല എന്നിവയോടൊപ്പം രണ്ടു കപ്പ് വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കാം. മൂന്നു വിസില്‍ മതിയാകും. ശേഷം ഇത് തണുത്ത ശേഷം ഇതില്‍ നിന്നും ചിക്കന്‍ കഷണങ്ങള്‍ എടുത്ത് ചെറുതായി അരിഞ്ഞിടണം. പിന്നീട് ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ട് ഒന്നു തിളപ്പിക്കണം. ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ക്യൂബ് ചേര്‍ത്തുകൊടുക്കാം. ഇതിലേക്ക് കോണ്‍ ഫ്‌ളോര്‍ കലക്കി ചേര്‍ത്തുകൊടുക്കണം. അതിനുശേഷം മുട്ടയുടെ വെള്ള, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം. ആവശ്യമുള്ളവർക്ക് സ്പ്രിങ് ഒണിയന്‍ ചേര്‍ക്കാം.
STORY HIGHLIGHT: Chicken Sweet Corn Soup