ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന് (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ ശ്യാമള. മകന് മിഥുന്(ഓസ്ട്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന് ദിലീപ്.