ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ്. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ യെമൻ പൗരന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെയാണ് അജ്ഞാത മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം ആദ്യം കണ്ട മത്സ്യത്തൊളിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. പൊലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.
അതേസമയം വാന്ഹായിയിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങിയിരുന്നു.