മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. ഇപ്പോഴിതാ പഠിക്കുന്ന കാലം മുതലുള്ള തന്റെ ഒരാഗ്രഹത്തെക്കുറിച്ച് പറയുകയാണ് നിവിൻ. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ ഹാക്‌ജെന്‍ എഐ 2025 ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നടന്‍.
നിവിൻ പോളിയുടെ വാക്കുകളിൽ നിന്നും…
എന്തെങ്കിലും ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് വർഷത്തെ ആഗ്രഹമാണ് സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാർട്ട് അപ്പ് തുടങ്ങണമെന്നൊക്കെ.
അതിന്റെ ഒരുപാട് ചർച്ചകളൊക്കെ സുഹൃത്തുക്കളുമായി നടത്തിയിരുന്നു. ചർച്ചകൾ നടന്നത് അല്ലാതെ പ്രാക്ടിക്കൽ ആയി ഒന്നും മുൻപോട്ട് പോയില്ല. ഭാഗ്യം കൊണ്ട് സിനിമയിൽ വന്നു, പിന്നെ സിനിമയിൽ ഫുൾ തിരക്കായി. ഇടയ്ക്കൊക്കെ ചില സ്റ്റാർട്ട് അപ്പ് ഐഡിയകൾ കേൾക്കും. സ്റ്റാർട്ട് അപ്പിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രോഗ്രാം തുടങ്ങണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു.
സിനിമയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. സിസ്റ്റമാറ്റിക് ആകേണ്ട ഒരുപാട് മേഖലകളുണ്ട്. ഞാനിത് നോട്ട് ചെയ്ത് വച്ചിട്ട് പലരോടും ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഫിലിം പ്രൊഡക്ഷന് സഹായിക്കുന്ന തരത്തിലുള്ള എഐ ടൂളുകളൊക്കെ നിർമിക്കാൻ ശ്രമിക്കുമായിരുന്നു.
content highlight: Nivin Pauly
















