Kerala

കണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു

കനത്ത മഴയിലും കാറ്റിലും കണ്ണൂരില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തു.

കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് ചത്തത്. ഇവരുടെ ഉപജീവനമാർഗമായിരുന്നു പശുവളർത്തൽ. ഇന്ന് പുലർച്ചെയാണ് സംഭവം.

തൊഴുത്തിൽ വെളിച്ചം നൽകാനിട്ട വയറിൽ നിന്നുള്ള വൈദ്യുതിയേറ്റാണ് മരണം. വയർ ഷോർട്ടായി തൊഴുത്തിലെ തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു.

ഇതുവഴിയാണ് പശുക്കൾക്ക് ഷോക്കേറ്റത്. 10 പശുക്കളാണ് ശ്യാമളക്കുണ്ടായിരുന്നത്.

Latest News