Celebrities

എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക! ഭർത്താവിനെ കുറിച്ച് നടി മീര വാസുദേവ് | Meera Vasudev

സോഷ്യൽ മീഡിയയിലായിരുന്നു പ്രതികരണം

കാമറമാൻ വിപിനുമായുള്ള നടി മീരവാസുദേവിന്റെ മൂന്നാം വിവാഹം വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് തന്റെ പ്രീയതമനോട് നന്ദി പറ‍ഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലായിരുന്നു പ്രതികരണം.

മീരയുടെ വാക്കുകൾ….

‘അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി. നിരുപാധികമായ സ്നേഹവും, കരുതലും,ഞങ്ങൾക്ക് കൂടുതൽ ശക്തിയും അർത്ഥവും നൽകുന്നു വിപിൻ.

അരിഹക്കും എനിക്കും ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ കൂടെയുള്ളപ്പോൾ ഏറെ മനോഹരമാണ്. നിങ്ങളെ ഞങ്ങളുടെ അരികിൽ കാണാനും ഞങ്ങളുടെ ഹോം എന്ന് വിളിക്കാനും കഴിയുന്നതിൽ അനുഗ്രഹീതരാണ്.

ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക’ 

content highlight: Meera Vasudev