Entertainment

റെക്കോര്‍ഡ് കളക്ഷനുമായി ഛോട്ടാ മുംബൈ: 10 ദിവസം കൊണ്ട് നേടിയത് ഇത്രയോ?

മോഹന്‍ലാല്‍ ചിത്രത്തിന്‍ റെക്കോര്‍ഡ് കളക്ഷന്‍ എന്ന വാര്‍ത്ത അത്ര പുതുമയൊന്നുമല്ല. എന്നാല്‍ ഒരു റീ റിലീസ് ചിത്രം തിയേറ്ററുകള്‍ പൂര പറമ്പാക്കുന്നു എന്നത് ഒരു വാര്‍ത്ത തന്നെയാണ്. മോഹന്‍ലാലിലെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം 18 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയപ്പോള്‍ മലയാളികള്‍ ആഘോഷമാക്കുകയായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലെല്ലാം വമ്പന്‍ ഓളം സൃഷ്ടിക്കാന്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ സിനിമയുടെ കണക്കുകളും പുറത്ത് വരികയാണ്.

കേരളത്തില്‍ നിന്നും 10 ദിവസം കൊണ്ട് 3.40 കോടിയാണ് ചിത്രം നേടിയത്. ഈ മഴയത്തും ആളുകള്‍ തിയേറ്ററിലെത്തി ഛോട്ടാം മുംബൈ ഒരു ആഘോഷമാക്കി മാറ്റുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോള്‍ മലയാളത്തില്‍ റീ റിലീസ് റെക്കോര്‍ഡുകളില്‍ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ കോമഡി ചിത്രം ജൂണ്‍ 6 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഭാവന, കലാഭവന്‍ മണി, സിദ്ദിഖ്, ജ?ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.