കൊച്ചി: രാജ്യമെമ്പാടുമുള്ള ലുലു സ്റ്റോറുകളില്‍നിന്ന് ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, ഫാഷന്‍ ഐറ്റങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് 10 ശതമാനം കിഴിവ് നല്കി ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഫെഡറല്‍ ബാങ്ക് ആരംഭിച്ച ‘സേവിങ്സ് കി വിദ്യ’ ക്യാംപെയിനിന്റെ ഭാഗമായുള്ള ഓഫര്‍ ജൂണ്‍ 30 വരെ ലഭിക്കും. ഓഫര്‍ ലഭിക്കാനായി പര്‍ച്ചേസ് ചെയ്യേണ്ട കുറഞ്ഞ തുക 5000 രൂപയാണ്. ഡിസ്കൗണ്ട് തുക പരമാവധി 5000 രൂപ.
ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ലുലു മാളിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഓഫര്‍ അവതരിപ്പിച്ചതെന്ന് ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഓരോ തവണ ഉപയോഗിക്കുമ്പോഴും സേവ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
വലിയ തുക ചെലവാക്കുമ്പോള്‍ ഉടനടി ലഭിക്കുന്ന ഇളവുകള്‍ പര്ച്ചേയ്സുകളെ ആകര്‍ഷകമാക്കുന്നു. താങ്ങാനാവുന്ന വിലയില്‍ വൈവിധ്യപൂര്‍ണമായ സാധനങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തി, ഇടപാടുകാര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് ഫെഡറല്‍ ബാങ്കുമായുള്ള സഹകരണമെന്നു ലുലു ഗ്രൂപ്പ് റീട്ടെയില്‍ മാര്‍ക്കറ്റിംഗ് ഹെഡ് പ്രിയ മേനോന് ചെല്ലപ്പന് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് വെബ്സൈറ്റ് www.federalbank.co.in സന്ദര്‍ശിക്കുക.