Health

ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങളോ!

പൈനാപ്പിളില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും നാരുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുമുണ്ട്. ദിവസം പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ എന്തെലാം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

നോക്കാം ഗുണങ്ങള്‍….

ഒന്ന്

ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രണ്ട്

പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

മൂന്ന്

പൈനാപ്പിളില്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

നാല്

പൈനാപ്പിളിലെ ഉയര്‍ന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍, നേര്‍ത്ത വരകള്‍ എന്നിവ പോലുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു.

അഞ്ച്

പൈനാപ്പിളില്‍ ആന്റിഓക്സിഡന്റുകളും ചില സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓറല്‍, വന്‍കുടല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ പോലുള്ള ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നു.