Districts

ടെക്‌നോപാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്മാര്‍ട്ട് കൗണ്ടര്‍

തിരുവനന്തപുരം: നൂതന ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്മാര്‍ട്ട് കൗണ്ടര്‍ തുറന്നു. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ കേരള ഐടി പാര്‍ക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപിന്‍ കുമാര്‍ എസ് സ്മാര്‍ട്ട് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു .

വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കു പുറമെ ബ്രാഞ്ചുകളിനിന്നും സാധാരണ ലഭിക്കുന്ന വ്യക്തിഗത വായ്പകള്‍, ഭവന- വാഹന വായ്പകള്‍, മ്യുച്വല്‍ ഫണ്ട് വായ്പകള്‍, സ്ഥിര നിക്ഷേപ സൗകര്യം, വീഡിയോ കെവൈസി എന്നിവ സ്മാര്‍ട്ട് കൗണ്ടറില്‍ ലഭ്യമാണ്. ചടങ്ങില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് റീട്ടെയില്‍ അസറ്റ് ഹെഡും ചീഫ് ജനറല്‍ മാനേജറുമായ സഞ്ജയ് കുമാര്‍ സിന്‍ഹ, ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ടെക്‌നോപാര്‍ക്കിലെ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Latest News