ശരീര ഭാരം പലര്‍ക്കും ഒരു പ്രശ്നമാണ്. ജിമ്മില്‍ പോയിട്ടോ, ഭക്ഷണം നിയന്ത്രിച്ചോ ഒക്കെ ഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെട്ടിട്ടും ശരീര ഭാരം കുറയുന്നില്ലേ. എന്നാല്‍ നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന, ചില സാധനങ്ങള്‍ ഒന്ന് പരീക്ഷിച്ചാലോ…? നോക്കാം
മഞ്ഞള്‍ (Turmeric): ശരീരത്തിലെ നീര് കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കും. മാത്രമല്ല, ഉപാപചയ പ്രവര്‍ത്തനങ്ങളെ (Metabolism) ഉത്തേജിപ്പിക്കാനും മഞ്ഞളിന് ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാവധാനത്തിലാക്കാനും മഞ്ഞള്‍ സഹായിക്കും.
വെളുത്തുള്ളി (Garlic): കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഭക്ഷണ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം വേണം വെളുത്തി ഉപയോഗിക്കാന്‍.
കറുവപ്പട്ട (Cinnamon): എല്ലാവീടുകളിലും ഉണ്ടാകുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് കറുവപ്പട്ട. ഇത് ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കും. അതുപോലെ തനനെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും.
ഇഞ്ചി (Ginger): ദഹനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇഞ്ചി മികച്ചതാണ്.
ഉലുവ (Fenugreek): വിശപ്പിനെ നിയന്ത്രിക്കാന്‍ ഉലുവ മികച്ച ഒന്നാണ്. മാത്രമല്ല, ഉലുവ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതുപോലെ തോന്നുകയും ചെയ്യും. പ്രകൃതിദത്തമായ നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.