ചേരുവകൾ:
• ഈന്തപ്പഴം കുരു കളഞ്ഞത് – 1 കപ്പ് (ചെറിയ തുണ്ടുകളായി അരിഞ്ഞത്)
• ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത് )
• വെളുത്തുള്ളി – 10 അല്ലി (ചെറുതായി അരിഞ്ഞത് )
• കറിവേപ്പില – 1 handful
• പുളി – 1 വലിയ നെല്ലിക്കാ വലുപ്പത്തിൽ (വെള്ളമൊഴിച്ചു കുതിർത്തു പുളിക്കൂട്ട് ആക്കി വയ്ക്കുക)
• മുളക് പൊടി – 1½ ടേബിൾ സ്പൂൺ
• മഞ്ഞൾപൊടി – ½ ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• കടുക് – 1 ടീസ്പൂൺ
• ഉലുവ – ½ ടീസ്പൂൺ
• എണ്ണ – 3 ടേബിൾ സ്പൂൺ (നല്ല എണ്ണ/എള്ളെണ്ണ )
തയ്യാറാക്കുന്ന വിധി:
1. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക.
2. ഉലുവ ചേർക്കുക. ഇതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വേവിക്കുക.
3. Dates (ഈന്തപ്പഴം) ചേർത്ത് കുറേനേരം വഴറ്റുക.
4. മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ചേർത്ത് ഇളക്കുക.
5. പുളിക്കൂട്ട് ചേർത്ത് നന്നായി കലക്കുക. ആവശ്യമായതിന് അനുസരിച്ച് വെള്ളം ചേർക്കാവുന്നതാണ്.
6. ഒന്ന് തിളച്ച ശേഷം തീ അണച്ചു തണുപ്പിക്കുക.
7. എയർടൈറ്റ് ബോട്ടിലിൽ മാറ്റി സൂക്ഷിക്കുക. ദിവസങ്ങൾക്കുള്ളിൽ കഴിക്കാൻ തുടങ്ങാം.